തുടരാം...
എ.ഡി. 9-ാം
നൂറ്റാണ്ടിന്റെ അവസാനത്തില്‍ മഹോദയപുരം അഥവാ തിരുവഞ്ചിക്കുളം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ഒരു രാജാവായിരുന്നു ചേരമാന്‍ പെരുമാള്‍ നൈനാന്. വേണാടു ഭരിച്ചിരുന്ന കുലശ്ശേഖര മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം വിസ്തൃതപ്പെടുത്തിയതുകൊണ്ട് രാജ്യങ്ങള്‍ നഷ്ടപ്പെട്ട രാജാക്കډാരില്‍ ചേരമാന്‍ പെരുമാള്‍ നൈനാനും ഉള്‍പ്പെട്ടിരുന്നു. തന്റെ രാജ്യവും, കൊട്ടാരവും നഷ്ടപ്പെട്ടതിനുശേഷം കുറേക്കാലം അറബിക്കടലിന്റെ അഴിമുഖത്തുള്ള (ഇന്നത്തെ അഴൂര്‍ എന്ന പ്രദേശം) കൊച്ചുഗ്രാമത്തില്‍ ഒതുങ്ങിക്കഴിഞ്ഞു. അദ്ദേഹം രാജാവായിരിക്കുമ്പോള്‍ പണികഴിപ്പിച്ചതതത്രേ ചിറയിന്‍കീഴ് കേളേശ്വരം ക്ഷേത്രവും മുടപുരം ചെല്ലിക്കടവിലെ തെങ്ങുംവിള ക്ഷേത്രവും. ഇത് ചെക്കിഴാരുടെ പെരിയ പുരാണ ചരിത്രത്തില്‍ രേഖപ്പെടുത്തി കാണുന്നുണ്ട്. അദ്ദേഹം രാജ്യം നഷ്ടപ്പെട്ടതിനുശേഷം താമസിച്ചിരുന്ന ഗ്രാമങ്ങളാണത്രേ പെരുമാതുറയും, ചേരമാന്തുരുത്തും. പിന്നീട് ചെല്ലിക്കടവിലെ ദേവീദര്‍ശനവും നടത്തി തന്റെ ഉറ്റമിത്രവും ബന്ധുവുമായ സുന്ദരമൂര്‍ത്തി നയനാന്‍ തപസ്സനുഷ്ഠിച്ചിരുന്ന മലയടിവാരത്തിലേക്ക് പോയതായും അതിനുശേഷം തിരിച്ചുവന്നിട്ടില്ലായെന്നും പറയപ്പെടുന്നു. ആ മലയടിവാരമത്രേ നയനാംകുന്ന്. മുടപുരം തെങ്ങുംവിള ദേവീക്ഷത്തില്‍ പുനരുദ്ധാരണത്തോടനുബന്ധിച്ച് ഇളക്കിമാറ്റിയ കല്‍വിളക്കിലും ശിലകളിലും പ്രാചീനകേരളത്തില് നിലനിന്നിരുന്ന വട്ടെഴുത്ത് ആലേഖനം ചെയ്തിട്ടുള്ളതായി കാണുന്നു. അത് എ.ഡി. 9-ാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചതെന്ന് അനുമാനിക്കാം.
തുടരാം...
വെള്ളിയാഴ്ച
ഈ ദിവസം ഉച്ചപൂജ 12 മണിക്കായിരിക്കും. വെള്ളിയാഴ്ച വ്രതം നോക്കുന്ന സ്ത്രീകള്‍ ഉച്ചപൂജയ്ക്കുശേഷം മേല്‍ശാന്തിയില്‍ നിന്നും തീര്‍ത്ഥം സ്വീകരിച്ച്, വെള്ളച്ചോറ് നിവേദ്യം കഴിച്ച് വ്രതം അവസാനിപ്പിക്കുകയും ചെയ്യുന്നു.
ചൊവ്വാഴ്ച
ഈ ദിവസം ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് നടതുറക്കുകയും തുടര്‍ന്ന് രാഹുകാല നാരാങ്ങാവിളക്ക് പൂജ ആരംഭിക്കുകയും ചെയ്യുന്നു. ഈ സമയത്ത് സ്ത്രീകള്‍ നാരങ്ങാവിളക്ക് കത്തിച്ച് രാഹുകാല നാരങ്ങാവിളക്ക് കീര്‍ത്തനങ്ങള്‍ ആലപിക്കുകയും 4.30-ന് ഈ പൂജ അവസാനിപ്പിച്ചുകൊണ്ടുള്ള ദീപാരാധനയും നടക്കുന്നു.
വിളക്ക് വഴിപാട്
രാത്രി 7.30 മുതല്‍ - പുഷ്പാലങ്കാരവും ചിറപ്പും, ചെണ്ടമേളത്തോടുകൂടിയുള്ള പള്ളിവാള് എഴുന്നള്ളിപ്പ്.
മുഴുക്കാപ്പ്
1. ദേവി
2. ഗണപതി
3. ശാസ്താവ്
മുഖച്ചാര്‍ത്ത്
1. ദേവി
2. ഗണപതി
3. ശാസ്താവ്
ഗരുഢന്‍തൂക്കം, കുത്തിയോട്ടം, ഉരുള്‍
ഗണപതിഹോമം, ഭഗവതിസേവ, കളഭാഭിഷേകം, ഉദയാസ്തമനപൂജ, പുഷ്പാഭിഷേകം, പൊങ്കാല, കലശാഭിഷേകം, പഞ്ചാമൃതാഭിഷേകം, മഞ്ഞകാപ്പ് അഭിഷേകം, അഷ്ടദ്രവ്യാഭിഷേകം, ഐശ്വര്യപൂജ, മണ്ഡലകാലവ്രതവിളക്ക്, അന്നദാനം, നിറപറ, വെള്ളിയാഴ്ചവ്രതം (സ്ത്രീകള്‍ക്ക്), ആയില്യം ഊട്ട്
ചിങ്ങമാസം
അത്തം - ദേവിക്ക് ഊഞ്ഞാല് ഇടല്
തിരുവോണം - വിശേഷാല്‍ പൂജ. ഓണക്കോടി ചാര്‍ത്തല്‍, അത്തപ്പൂക്കളം
വിനായകചതുര്‍ത്ഥി - അഷ്ടദ്രവ്യമഹാഗണപതിഹോമം,
കന്നിമാസം
നവരാത്രി പൂജയും വിദ്യാരംഭവും : - എല്ലാ ദിവസവും പ്രത്യേകം സജ്ജീകരിച്ച സരസ്വതി മണ്ഡപത്തില്‍ വിശേഷാല്‍ പൂജയും, പുരാണപാരായണവും, അദ്ധ്യാത്മിക പ്രഭാഷണം, വിദ്യാമന്ത്രാര്‍ച്ചന, പുസ്തകം പൂജ വായ്പ്, ആയുധപൂജ, വാഹനപൂജ, വിജയദശമി ദിവസം കുട്ടികള്‍ക്ക് ഹരിശ്രീ കുറിക്കല്‍, എല്ലാ ദിവസവും കഞ്ഞിസദ്യ.
തുലാമാസം
ദീപാവലി
വൃശ്ചികം
വൃശ്ചികം - 1 ഐശ്വര്യപൂജ, വ്രതവിളക്ക് ആരംഭം
മണ്ഡലകാല വ്രതവിളക്ക്
തൃക്കാര്‍ത്തിക - തൃക്കാര്‍ത്തിക വിളക്ക്
41 വിളക്ക് - മണ്ഡലപൂജ ദിവസം വൈകുന്നേരം ചപ്രം എഴുന്നള്ളിപ്പും, ഉറിയടിയും ശാസ്താവിന് സഹസ്ര നീരാഞ്ജന വിളക്ക് അര്‍പ്പിക്കലും.
മകരമാസം
പുനഃപ്രതിഷിഠാവാര്ഷികം - മകരമാസത്തിലെ അവിട്ടം നക്ഷത്രത്തില്‍ പുനഃപ്രതിഷ്ഠാവാര്‍ഷികം, വിശേഷാല്‍ പൂജ, കലശാഭിഷേകം, സമൂഹസദ്യ.
കുംഭമാസം
കുംഭ ഭരണി മഹോത്സവം - ശിവരാത്രി മുതല്‍ ഭരണി വരെ വിശേഷാല്‍ പൂജാദി കര്‍മ്മങ്ങള്‍, ഉത്സവ തൃക്കൊടിയേറ്റ്, കാപ്പുകെട്ടി കുടിയിരുത്തല്‍, തോറ്റന്‍പാട്ട്, സാംസ്ക്കാരിക സമ്മേളനം, അവാര്‍ഡ് വിതരണം, വിവിധ കലാപരിപാടികള്‍, ഉരുള്‍ ഘോഷയാത്രകള്‍, അശ്വതി പൊങ്കാല, മേതാളി ഊട്ട്, എഴുന്നള്ളത്ത്, ഗരുഢന്‍തൂക്കം, കുത്തിയോട്ടം, ഗുരുസി എല്ലാ ദിവസവും സമൂഹസദ്യ, കൊടിയിറക്കും വലിയ കാണിക്കയും കാപ്പഴിക്കല്‍, ആചാരവെടിക്കെട്ട്.
മേടമാസം
വിഷു- കണികാണലും വിശേഷാല്‍ പൂജകളും
കര്‍ക്കടമാസം
രാമായണ മാസാചരണം - പ്രത്യേകം സജ്ജീകരിച്ച മണ്ഡപത്തില്‍ എല്ലാ ദിവസവും രാമായണപൂജ, രാമായണ പാരായണം, ഔഷധകഞ്ഞി വിതരണം, ശ്രീരാമപട്ടാഭിഷേകം, രാമായണത്തെ അധികരിച്ചുകൊണ്ടുള്ള പ്രശ്നത്തോരി. വൈകുന്നേരം 6.00 മണി മുതല്‍ ആദ്ധ്യാത്മിക പ്രഭാഷണം.
മിഥുനം, കര്‍ക്കിടകം ഒഴികെയുള്ള എല്ലാ മാസങ്ങളിലും ആയില്യം ഊട്ടും പൂജയും
പുഷ്പാഞ്ജലി - ആയുരാരോഗ്യം
രക്തപുഷ്പാഞ്ലി - ശത്രുദോഷശമനം
അഭീഷ്ടസിദ്ധി
സ്വയംവരാര്‍ച്ചന/കുംങ്കുമാര്ച്ചന - മംഗല്യസിദ്ധി
സഹസ്രനാമാര്‍ച്ചന - ഐശ്വര്യത്തിന്
ഭഗവതിസേവ - ദുരിതനിവാരണം
നെയ്വിളക്ക് - നേത്രരോഗശമനം
അഭിഷ്ടസിദ്ധി
എള്ളെണ്ണ
നീരാഞ്ജന വിളക്ക് - വാതരോഗശമനം
ശനിദോഷ പരിഹാരം
ചന്ദനം ചാര്‍ത്തല്‍ - ഉഷ്ണരോഗശമനം
ചര്‍മ്മരോഗശമനം
നിറപറ - ഐശ്വര്യത്തിന്
അന്നദാനം - ഐശ്വര്യം
ദാരിദ്ര്യ ദുഃഖ ശമനം
നിറമാല - അഭീഷ്ടസിദ്ധി
ഗണപതിഹോമം - വിഘ്നനിവാരണം