കുംഭമാസത്തിലെ ശിവരാത്രി ദിവസം തൃക്കൊടിയേറ്റവും ഭരണി ദിവസം തൃക്കൊടിയിറക്കവും കാര്‍ത്തിക ദിവസം ഗുരുസിയോടുകൂടി ഉത്സവം പര്യവസാനിക്കുകയും ചെയ്യുന്നു. ഉത്സവത്തോടനുബന്ധിച്ച് തൃക്കൊടിയേറ്റ്, തോറ്റന്‍പാട്ട്, അശ്വതി പൊങ്കാല, മേതാളി ഊട്ട് ഗരുഢന്‍തൂക്കം, തിരുഎഴുന്നള്ളത്ത് എന്നിവയാണ് പ്രധാന ചടങ്ങുകള്‍. കൂടാതെ ഉത്സവദിവസങ്ങളില്‍ വിവിധ കലാപരിപാടികളും, സമൂഹസദ്യ പോലുള്ള വഴിപാടുകളും നടന്നു വരുന്നു. ചിറയിന്‍കീഴ് താലൂക്കിലെ തന്നെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ഇവിടുത്തേത്. ഇതോടനുബന്ധിച്ച് കിലോമീറ്ററുകളോളം ചുറ്റളവില്‍ വൈദ്യുത ദീപാലാങ്കാരങ്ങളും ഉരുള്‍ഘോഷയാത്രകളും നടന്നുവരുന്നു. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് രൂപയുടെ മത്സര വെടിക്കെട്ടുകളാണ് നടന്നു വന്നിരുത്. എന്നാല്‍ ഇപ്പോഴുള്ള നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ആചാരവെടിക്കെട്ടുമാത്രം നടന്നുവരുന്നു.
ഡൗൺലോഡ്